തിരുവനന്തപുരം:നാഗർകോവിൽ-കന്യാകുമാരി മേഖലയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നറിയിച്ച് റെയിൽവേ. അറ്റകുറ്റപ്പണികളോടനുബന്ധിച്ച് 10 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ഗുരുവായൂർ എക്സ്പ്രസ് വഴിതിരിച്ചുവിടുമെന്നും റെയിൽവേ വ്യക്തമാക്കി.
മാർച്ച് 27 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- 06772 കൊല്ലം-കന്യാകുമാരി മെമ്മു ( മാർച്ച് ,23,24,25,26,27 എന്നീ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല.)
- 06773 കന്യാകുമാരി-കൊല്ലം മെമ്മു ( മാർച്ച് 21,23,24,25,26,27 എന്നീ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല.)
- 06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 23,24,26,27)
- 06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23,24,25,26,27)
- 06425 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് (മാർച്ച് 22,23,24,25,26,27)
- 06435 തിരുവനന്തപുരം-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 22,23,24,25,26,27)
- 064428 നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23,24,25,26,27)
- 06433 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 21,23,24,25)
- 06770 കൊല്ലം-ആലപ്പുഴ എക്സ്പ്രസ് (മാർച്ച് 23,24,25,26,27)
- 06771 ആലപ്പുഴ-കൊല്ലം എക്സ്പ്രസ് (മാർച്ച് 23,24,25,26,27)
ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകൾ
- പുനെ-കന്യാകുമാരി എക്സ്പ്രസ് മാർച്ച് 18,19,25 എന്നീ തീയതികളിൽ നാഗർകോവിലിലും മാർച്ച് 21,22,23,24 എന്നീ തീയതികളിൽ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും. മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ ബെംഗളൂരു-കന്യാകുമാരി ഐലൻഡ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: