Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് സംസ്ഥാനങ്ങളില്‍ 18 വിജയം: അടല്‍ അനിഷേധ്യന്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 22, 2024, 07:11 am IST
in India

ലോക്‌സഭയിലേക്ക് 18 മത്സരം. മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ നാലുസംസ്ഥാനങ്ങളില്‍ നിന്നായി 12 വിജയം. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയം. ഒരുതെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലത്തില്‍ മത്സരിക്കുക. രണ്ടു തവണ രാജ്യസഭയില്‍, മന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ എല്ലാകടമ്പകളിലൂടെയും കടന്നു പോയ അടല്‍ ബിഹാരി വാജ്‌പേയിയുടെ റെക്കോര്‍ഡുകള്‍ മറികടക്കുക അസാധ്യം

1955 ലായിരുന്നു കന്നി മത്സരം. ലക്‌നോ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നെഹ്‌റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്‌റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്‌പേയിക്കായി. 1957 ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ വാജ്‌പേയി ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിപട്ടികയിലെ പ്രധാനിയായി. ലക്‌നോ ബല്‍റാംപൂര്‍, മധുര എന്നീ മൂന്നുമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയായി. ബല്‍റാംപൂറില്‍ ജയം. കോണ്‍ഗ്രസ്സിന്റെ മേധാവിത്വം ജനസംഘത്തിന് മികച്ച സ്ഥാനാര്‍ത്ഥികളെ കിട്ടാനുള്ള പ്രയാസവുമായിരുന്നു മൂന്നു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ഒരാള്‍ തന്നെ ആയത്.

1962 ലെ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാജ്‌പേയിക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിവന്നു. സിറ്റിംഗ് സീറ്റായ ബല്‍റാംപൂരിലും രണ്ടാംസ്ഥാനത്തെത്തിയ ലഖ്‌നോവിലും. ജനസംഘത്തിന്റെ ഔദ്യോഗിക വക്താവായി മാറിയ വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ചതിന്റെ ഫലമായിരുന്നു സിറ്റിംഗ് സീറ്റിലെ വാജ്‌പേയിയുടെ തോല്‍വി.ലക്‌നോവില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഫലം. വാജ്‌പേയി തോറ്റെങ്കിലും ജനസംഘത്തിന്റെ ലോക്‌സഭയിലെ അംഗബലം 4 ല്‍ നിന്ന് 14 ആയി ഉയര്‍ന്നു.

വാജ്‌പേയിയുടെ നേതൃത്വം ജനസംഘത്തിന് പാര്‍ലമെന്റില്‍ ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് ജയിപ്പിച്ചു. 67ല്‍ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാംഗമായിരിക്കുമ്പോള്‍ തന്നെ മത്സരത്തിനിറങ്ങി. ബലറാംപൂര്‍ തന്നെയായിരുന്നു മണ്ഡലം. ജയിച്ച് വീണ്ടും ലോക്‌സഭയിലെത്തി.

1971ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി. ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടിയത്. ജയിച്ച് അഞ്ചാം ലോക്‌സഭയില്‍ അംഗമായി. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. വാജ്‌പേയി വിദേശകാര്യമന്ത്രിയാകുന്നതും ഈ തെരഞ്ഞെടുപ്പിലൂടെയാണ്. 1980ലും ദല്‍ഹി തന്നെയായിരുന്നു മണ്ഡലം. മലയാളിയായ സി.എം സ്റ്റീഫനായിരുന്നു എതിരാളി. ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയ സ്റ്റീഫനെയും തോല്‍പ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമാണ് 1984 ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ്സിലെ മാധവറാവു സിന്ധ്യയോട് 177361 വോട്ടിനാണ് ഗ്വാളിയറില്‍ വാജ്‌പേയി തോറ്റത്. 1986 ല്‍ വാജ്‌പേയി വീണ്ടും രാജ്യസഭയിലെത്തി.
അയോധ്യാ പ്ര്ശ്‌നം ഉയര്‍ത്തിയ രാഷ്‌ട്രീയ കൊടുങ്കാറ്റില്‍ വീണ്ടും പടപൊരുതണമെന്ന പാര്‍ട്ടി തീരുമാനം ശിരസാ വഹിച്ച് മത്സരത്തിനിറങ്ങി. ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ . ഉത്തര്‍പ്രദേശിലെ ലക്‌നോവും മധ്യപ്രദേശിലെ വിദിശയും. ആദ്യ മൂന്നു മത്സരത്തിലും തോല്‍പ്പിച്ചുവിട്ട ലക്‌നോ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. ലക്ഷത്തിലധികം (1,22,303) വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയത്. വിദിശയിലും ജയിച്ചു. ലക്‌നോ നിലനിര്‍ത്തി. 1996, 1998, 1999, 2004 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറി. 1991ലെപോലെ 1996ലും രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ വാജ്‌പേയിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ലക്‌നോയ്‌ക്കുപുറമെ ഗുജറാത്തിലെ ഗാന്ധിനഗറും. എല്‍.കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഗാന്ധിനഗര്‍. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍മത്സരത്തിനില്ലെന്ന് എല്‍കെ അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് മത്സരിക്കേണ്ടിവന്നത്. ജയിച്ചെങ്കിലും ലക്‌നോ സീറ്റ് നിലനിര്‍ത്തി ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.

2005 ഡിസംബറില്‍ മുംബൈയിലെ ശിവജിപാര്‍ക്കില്‍ ബിജെപി സുവര്‍ണജയന്തി റാലിയില്‍ ഇനി താന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വാജ്‌പേയി പ്രഖ്യാപിച്ചു. പിന്നീട് അധികം താമസിയാതെ ശാരീരിക അവശതമൂലം സജീവരാഷ്്ട്രീയത്തില്‍ നിന്നുതന്നെ പിന്‍വലിഞ്ഞു. 2015ല്‍ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു. 2018 ആഗസ്റ്റ് 16 ന് അന്തരിച്ചു

Tags: Atal Bihari VajpayeeModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ലഖ്നൗവിലെ രാഷ്ട്രപ്രേരണ സ്ഥലിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കലപ്രതിമകള്‍
India

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

India

ബലൂചിസ്ഥാന് അടൽ ബിഹാരി വാജ്‌പേയിയെ മറക്കാൻ കഴിയില്ല , എന്തുകൊണ്ടാണ് ബലൂച് നേതാവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇത്ര മാത്രം ആദരിക്കുന്നത് ?

India

ഇന്ന് ജന്മദിനം ; അടല്‍ജിക്ക് ആദരവര്‍പ്പിക്കും

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍
പൂക്കള്‍ അര്‍പ്പിച്ചശേഷം പ്രണമിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സമീപം
India

അടല്‍ജിക്ക് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.