കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടു പ്രതികളുടെ ജാമ്യപേക്ഷ കല്‍പ്പറ്റ കോടതി തള്ളി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച കേസിലെ 13-ാം പ്രതി രഹന് ബിനോയ്, 18-ാം പ്രതി ബില്‍ഗെറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസ സിദ്ദാര്‍ഥിന്റെ ആവശ്യ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: