ആറ്റിങ്ങല്‍ : എട്ട് വര്‍ഷം മുന്‍പ് നടത്തിയ ജീവന് രക്ഷാ പ്രവര്ത്തിന്് അക്ഷയയ്ക്ക് നാട്ടുകാരുടെ ആദരവ്. നിമിത്തമായത് ഹിറ്റായ മഞ്ഞുമ്മല്‍ ബോയിസ് സിനിമ.
ആറ്റിങ്ങല്‍ ഇളമ്പ ഡിഎസ് നിവാസില്‍ അനില്‍ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയ ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.
മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികില്‍ക്കൂടി ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു. ഏതാനും ആണ്‍കുട്ടികള്‍ മുന്നിലുണ്ട്. അക്ഷയയേക്കാള്‍ ഒരു വയസ് കുറഞ്ഞ കുട്ടികള്‍. ഒരു വിദ്യാര്‍ഥി പെട്ടെന്ന് തെന്നിതോട്ടില്‍ വീണു. പതിനൊന്നു വയസുകാരനായ അഭിനന്ദ്.
സമീപത്തെ വീട്ടിലേക്ക് കയറാനായി നിര്‍മിച്ചിട്ടുള്ള പാലത്തിനുനേരെ വേഗത്തില്‍ ഒഴുകിപ്പോകുകയാണ് അഭിനന്ദ്. പിന്നില്‍ തൂക്കിയിരുന്ന സ്കൂള്‍ബാഗ് മാത്രം വെള്ളത്തില്‍ പൊങ്ങിനില്ക്കുന്നു. നിമിഷംപോലും പാഴാക്കാതെ അക്ഷയ പിന്നിലേക്കോടി. പാലത്തിന് മറുവശത്തെത്തി. അഭിനന്ദിന്റെ ബാഗില്‍ പിടിത്തമിട്ടു. പിടിച്ചുവലിച്ച് കരയ്ക്കു കയറ്റി.
അന്ന് 12 വയസാണ് അക്ഷയയ്ക്ക്. ഇന്ന് ബിഡിഎസ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി.
ഇളമ്പ പൂവത്തിന്‍മൂല കുന്നിന്‍പുറത്ത് വീട്ടില്‍ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് എന്‍ജിനിയറിങ് ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണിപ്പോള്‍. അക്ഷയ നാട്ടിലെ താരമായെങ്കിലും ഔദ്യോഗികമായി അനുമോദിക്കുകയോ ആദരിക്കുകയോ ഉണ്ടായില്ല. കൂട്ടുകാരനെ ഗുണാകേവില്‍നിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് ഹിറ്റായതോടെ നാട്ടുകാര്‍ അക്ഷയയെ ഓര്‍ത്തു. പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്ഷയയെ നാട്ടുകാര്‍ ആദരിച്ചു. മുദാക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉപഹാരങ്ങള്‍ കൈമാറി. ഒപ്പം അഭിനന്ദും ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: