ന്യൂദല്‍ഹി: ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ കൂട്ടുപ്രതികളുടെ കുറ്റസമ്മതം സിദ്ദിഖ് കാപ്പന് ഊരാക്കുടുക്കായി.
മാധ്യമ പ്രവര്ത്തകന് എന്ന നിലയിലാണ് ഹത്രാസിലേക്ക് പോയതെന്ന കാപ്പന്റെ അവകാശവാദം ഖണ്ഡിക്കുന്നതാണ് കേസിലെ കൂട്ടുപ്രതികളായ റൗഫ് ഷെറീഫ്, അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്, കെ.പി. കമാല്‍ എന്നിവരുടെ കുറ്റസമ്മത മൊഴികള്‍.
കേസില്‍ വിചാരണ ആരംഭിച്ചതോടെ കാപ്പന്റെയും കൂട്ടുപ്രതികളുടെയും മൊഴി വൈരുദ്ധ്യം വ്യക്തമായി.
ഹത്രാസ് കലാപ ഗൂഡാലോചനയുടെ ബുദ്ധികേന്ദ്രമായ കാപ്പന് മാധ്യമ പ്രവര്‍ത്തകനെന്ന മറപറ്റി തടിയൂരാന്‍ നോക്കുന്നത് കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
കാപ്പന് ആസൂത്രണം ചെയ്ത പദ്ധതിയിലേക്ക് വിളിച്ചു കൊണ്ടു പോയി പൊലീസിന്റെ പിടിയിലായപ്പോള്‍ മറ്റുള്ളവരെ തള്ളിപ്പറഞ്ഞ് കാപ്പന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് സംഘത്തിന്റെ മാര്‍ഗ ദര്‍ശകനായാണ് കാപ്പന് പ്രവര്‍ത്തിച്ചതെന്ന് ഹിറ്റ് സ്ക്വാഡ് പരിശീലകരായ ബദറുദ്ദീനും ഫിറോസ് ഖാനും മൊഴി നല്‍കിയിട്ടുണ്ട്.
2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാഡമിയില്‍ ഹിറ്റ് സ്ക്വാഡ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ താത്വിക പ്രഭാഷണം നടത്തിയത് കാപ്പനായിരുന്നു.
ആര്‍എസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് കാപ്പന് വിശദീകരിച്ചത്. ബാബറി മസ്ജിദ് വിധി, സി എ എ നിയമം തുടങ്ങിയവക്കു പകരം വീട്ടാന്‍ ഹിന്ദു നേതാക്കളെ കൊന്നൊടുക്കണമെന്നായിരുന്നു കാപ്പന്റെ കൊലവിളി.
ഡല്‍ഹി കലാപത്തില്‍ ഹിന്ദു വിഭാഗത്തിന്റെ തിരിച്ചടിക്ക് നേതൃത്വം നല്കിയ ബിജെ പി നേതാക്കളെ വധിക്കാനുള്ള തയാറെടുപ്പുകള്‍ക്കും കാപ്പന് നിര്‍ദേശം നല്കി.
ഇക്കാര്യങ്ങള്‍ കമാല്‍, ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരുടെ മൊഴികളിലുണ്ട്. പിടിയിലായപ്പോള്‍
ഒപ്പമുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് നേതാക്കളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനും കാപ്പന് ശ്രമിച്ചു. മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ യാത്രക്ക് ഒപ്പം കൂടിയതാണെന്നും മുന്‍പരിചയമില്ലെന്നുമായിരുന്നു കാപ്പന്റെ കള്ളം പറച്ചില്. എന്നാല്‍ കാപ്പന് വിളിച്ചതനുസരിച്ചാണ് വന്നതെന്നും വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ക്യാംപസ് ഫ്രണ്ടുകാര്‍ മൊഴി നല്‍കിയതോടെ കാപ്പന്റെ കള്ളം പൊളിഞ്ഞു.
ഹത്രാസ് യാത്രക്ക് കാര്‍ വാങ്ങാന്‍ താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഡാനിഷിനു രണ്ടേ കാല് ലക്ഷം രൂപ കൈമാറിയതായി റൗഫ് ഷെറീഫ് സമ്മതിച്ചു. ഡാനിഷിന്റെ ബന്ധുവും പി എഫ് ഐ പ്രവര്‍ത്തകനുമായ ആലമാണ് െ്രെഡവറായത്.
കാപ്പന്റെ കാറിനു പിന്നാലെ ഹിറ്റ് സ്ക്വാഡ് അംഗങ്ങളായ ബദറുദ്ദീനെയും ഫിറോസിനെയും സ്ഫോടക വസ്തുക്കളുമായി മറ്റൊരു വാഹനത്തില്‍ അയച്ചതായി റൗഫ് ഷെറീഫ് മൊഴി നല്കി. ഇവര്‍ക്കു നല്‍കാനുള്ള പണം കമാല്‍ കെ.പിയുടെ അക്കൗണ്ടിലേക്ക് അയച്ചതായും റൗഫ് സമ്മതിച്ചു.
കൂട്ടുപ്രതികളുടെ മൊഴികള്‍ കൂടാതെ കാപ്പന്റെ ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. കാപ്പന്റെ മുറിയില്‍ നിന്നു പിടിച്ചെടുത്ത സിമി, പി എഫ് ഐ രേഖകളും നിഷേധിക്കാനാകാത്ത തെളിവായി.
കേസില്‍ കാപ്പനു വേണ്ടി മാത്രം സുപ്രീം കോടതിയില്‍ കപില്‍ സിബലിനെ നിയോഗിച്ചതില്‍ റൗഫ്, ബദറുദ്ദീന്‍, ഫിറോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ പിഎഫ്ഐ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.
സിദ്ദിഖ് കാപ്പനു വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സോളിഡാരിറ്റി കമ്മിറ്റി ഗള്‍ഫില്‍ നിന്നുള്‍പ്പെടെ കോടികള്‍ പിരിച്ചു കുടുംബത്തിനു നല്കിയപ്പോള് കൂട്ടുപ്രതികളുടെ കുടുംബത്തിനു പി എഫ് ഐ നല്കുന്ന നക്കാപ്പിച്ച മാസവരിയേ കിട്ടിയുള്ളുവെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: