Categories: Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം; പോസ്റ്റ് പങ്കുവച്ച് കേരളാ പോലീസ്

Published by

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സോഷ്യൽമീഡിയ നിരീക്ഷണ സംഘങ്ങൾക്ക് രൂപം നൽകി കേരളാ പൊലീസ്. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് നിരീക്ഷണം ശക്തമാക്കിയത് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാദ്ധ്യമ ഇടപെടലുകളെക്കുറിച്ച് വാട്ട്സ്ആപ്പ് മുഖേന വിവരം അറിയിക്കാം. കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ഇതോടൊപ്പം നൽകിയിട്ടുണ്ട്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രൂപം നൽകി.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് വാട്സാപ്പിലൂടെ വിവരം നൽകാം.
സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by