കോയമ്പത്തൂര്‍: സദ് ഗുരു ജഗ്ഗി വാസുവേദിന് തലയില്‍ രക്തസ്രാവം ഉണ്ടായെന്നും തലച്ചോറില്‍ ശസ്ത്രക്രിയ നടന്നുവെന്നുമുള്ള വാര്‍ത്ത രാധേ (സദ് ഗുരുവിന്റെ മകള്‍ )യില്‍ നിന്നും അറിഞ്ഞപ്പോള്‍ തരിച്ചുപോയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്.
തലച്ചോറില്‍ പല ഭാഗങ്ങളിലായി ഒരേ സമയം രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തലയില്‍ അസാധാരണ വേദനയുണ്ടായിട്ടും അതെല്ലാം കണക്കിലെടുക്കാതെ അദ്ദേഹം ഇത്രയും വലിയ ശിവരാത്രി ആഘോഷം നടത്തിയത്.
ശിവരാത്രി ആഘോഷത്തില്‍ ഒരു യോഗവും അദ്ദേഹം മാറ്റിവെച്ചില്ല. എല്ലാത്തിലും പങ്കുടെത്തുവെന്നും കങ്കണ പറഞ്ഞു. താങ്കള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഒന്നുമല്ലെന്നും കങ്കണ പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ജഗ്ഗി വാസുദേവിന്റെ ഒരു വീഡിയോയും കങ്കണ പങ്കുവെച്ചിരുന്നു.
ബോളിവുഡ് താരം കങ്കണ റണാവത്ത് പങ്കുവെച്ച പോസ്റ്റ്
I am numb since I got to know about it from Radhe, Sadguru ji not only hosted massive Shivratri event in that excruciating pain but also refused to skip any meeting or summit… Get well soon, we are nothing without you @SadhguruJV #Sadhguru https://t.co/1JEyLvVNvK
— Kangana Ranaut (@KanganaTeam) March 20, 2024
ന്യൂദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികിത്സിയ്ക്കുന്നത്. ഇപ്പോള്‍ അപകടനില തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: