ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആപ്പ് നേതാവുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.
ദല്‍ഹി റേസ് അവന്യൂ കോടതിയാണ് കസ്റ്റഡി ഏപ്രില്‍ ആറ് വരെ നീട്ടിയത്. സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിആര്‍എസ് നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.
100 കോടിയുടെ മദ്യനയ അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ള പ്രമുഖകര്‍ക്ക് പങ്കുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. കേജ്രിവാളിനോട് നിരവധി തവണ ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരാകാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: