Categories: India

അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഘടകം; ചൈനയുടെ അവകാശവാദം വീണ്ടും തള്ളി ഭാരതം

അരുണാചലിലെ വികസന പരിപാടികളും അടിസ്ഥാന വികസന പദ്ധതികളും തുടരുമെന്നും ഇതിന്റെ പ്രയോജനം സംസ്ഥനത്തെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published by

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അസംബന്ധവും അടിസ്ഥാനരഹിതവുമായ അവകാശവാദത്തെ ഭാരതം വീണ്ടു തള്ളിക്കളഞ്ഞു. അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്.

അരുണാചലിലെ വികസന പരിപാടികളും അടിസ്ഥാന വികസന പദ്ധതികളും തുടരുമെന്നും ഇതിന്റെ പ്രയോജനം സംസ്ഥനത്തെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചൈന തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്കുള്ള മറുപടിയായിട്ടാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച അവസരത്തിലും ചൈന ഇത്തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by