തിരുവനന്തപുരം: ചെലവു ചുരുക്കലിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി തസ്തികകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ അധ്യാപകരും റാങ്ക് ഹോള്‍ഡര്‍മാരും ആശങ്കയില്‍.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍ക്കാര്‍ തസ്തിക നിര്‍ണയം നടത്താനും അതുവഴി 25 വിദ്യാര്‍ഥികളില്‍ താഴെയുള്ള ബാച്ചുകളില്‍ തസ്തികകള്‍ ഒഴിവാക്കാനുള്ള നീക്കമാണ് റാങ്ക് ലിസ്റ്റിലുള്ളവരെ ആശങ്കയിലാക്കുന്നത്. വര്‍ഷങ്ങളായി ഹയര്‍ സെക്കന്‍ഡറിയില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു വരുകയാണ്. നിലവില്‍ പലയിടത്തും അധ്യാപകര്‍ അധികമെന്നാണ് വിലയിരുത്തല്‍. 25 കുട്ടികളില്‍ താഴെയുള്ള ബാച്ചുകളില്‍ തസ്തിക ഇല്ലാതാകുന്നതോടെ പിഎസ് സി വഴിയുള്ള നിയമനങ്ങള്‍ കുറയും . ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലുമാവും.
തസ്തിക നിര്‍ണയത്തിന്റെ പേരില്‍ നിയമനങ്ങള്‍ തടയുമ്പോള്‍ പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കുകയാണെന്നും ഇനി അവസരമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 2019 ന് ശേഷം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നാമമാത്ര നിയമനമാണ് നടന്നത്.
അതിനിടെ തസ്തിക ഒഴിവാക്കുന്നതു വഴി നിലവിലുള്ള അധ്യാപകര്‍ പുറത്താകുമെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: