തിരുവനന്തപുരം: ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തില്ഡ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കല്ല് തെറിച്ചുവീണാണ് ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചത്. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ഏപ്രിൽ രണ്ടിന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിലാകും കേസ് പരിഗണിക്കുക. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയിൽ വച്ച് അപകടം നടന്നത്. യുവാവിന്റെ വീടിന് സമീപമായിരുന്നു സംഭവം.
തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ കരിങ്കല്ല് ടിപ്പർ ലോറിയിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. റോഡിലെ കുഴിയിലേക്ക് വീണപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിന് പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: