ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് നാല് മരണം. അപകടത്തില്‍ പതിനാലുപേര്‍ക്ക് പരിക്കേറ്റു.തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.
ഒരു വയസുകാരന് തന്‍വിക്, തേനി സ്വദേശി ഗുണശേഖരന് (75), ഈറോഡ് സ്വദേശി പി.കെ.സേതു(45), തേനി സ്വദേശി അഭിനവ് മൂര്‍ത്തി എന്നിവരാണ് മരിച്ചത്.
മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകവെ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുനല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: