ബെംഗളൂരു: നിസ്കാര സമയത്ത് ഹനുമാന് ചാലീസ കേട്ട കടയുടമയെ ആക്രമിച്ച സംഘം പിടിയില്‍. ഞായറാഴ്ചയാണ് ബാങ്കുവിളി സമയത്ത് ഹനുമാന് ചാലീസ കേല്‍ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാക്കള്‍ കടയുടമയെ തല്ലിചതച്ചത്. നഗരത്തിലെ സിദ്ധണ്ണ ലേഔട്ട് ഏരിയയിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈക്കിട്ട് കടയിലിരുന്ന് ഞാന്‍ ഹനുമാന് ചാലീസ കേള്‍ക്കുകയായിരുന്നു. അപ്പോഴാണ് നാലഞ്ച് പേര് വന്ന് ബാങ്കുവിളി സമയമാണെന്നും ഭജന ഓഫാക്കണമെന്നും ആവശ്യപ്പെട്ടത്. അവര്‍ പറഞ്ഞതു പോലെ ചെയ്യാത്ത പക്ഷം തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അത് ചോദ്യം ചെയ്തതിനു പിന്നാലെ അവര്‍ എന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും ഭജന അണയച്ചുവച്ചില്ലെങ്കില്‍ കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കടയുടമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒറു കൂട്ടം ചെറുപ്പക്കാര്‍ കടയിലേക്ക് വരുന്നതും ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വ്യക്തമാണ്. കടയുടമ തന്റെ ഭാഗം പറയാന്‍ ശ്രമിക്കുമ്പോള്‍ അദേഹത്തെ കവിളില്‍ തട്ടിയും വിരള് ചൂണ്ടിയും പ്രകോപിപ്പിക്കുന്നവരെയാണ് കാണാന്‍ സാധിക്കുന്നത്. പിന്നാലെ വിഷയം സംഘര്‍ത്തിലേക്ക് എത്തിയപ്പോള്‍ കടയ്ക്ക് പുറത്തോട്ട് ഇറങ്ങിയ ഉടമയെ ക്രൂരമായി ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുന്നതും കാണാന്‍ കഴിയും. ഉടന്‍ തന്നെ ആക്രമണം നിര്‍ത്തിയ ശേഷം, സംഘം ചിതറിയോടി, കടയുടമ രക്തം പുരണ്ട വായയുമായി കടയിലേക്ക് മടങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
#WATCH | Bengaluru, Karnataka: "I was playing Hanuman bhajan. 4-5 people came and said it is time for Azaan and if you play it we will beat you. They beat me and also threatened me that they would stab me with a knife," says the shopkeeper who was attacked by a group of over five… https://t.co/0ONOXqm2Sw pic.twitter.com/QaS7joDqe8
— ANI (@ANI) March 18, 2024
സുലൈമാന്‍, ഷാനവാസ്, രോഹിത്, ഡയാനിഷ്, തരുണ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി സെന്‍ട്രല്‍ അറിയിച്ചു. അതേസമയം പിടികൂടിയ പ്രതികളില്‍ രണ്ടുപേര്‍ മുസ്ലീമും ഒരാള്‍ ഹിന്ദുവുമാണ് എന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ ഹനുമാന് ചാലിസയെക്കുറിച്ച് പരാമര്‍ശമില്ല. കടയുടമയെ ആക്രമിച്ച സംഘത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടുന്നുവെന്നും ഡിസിപി സെന്‍ട്രല്‍ പറഞ്ഞു. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ സംഭവം സര്‍ക്കാരും പോലിസും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്നും, വിഷയത്തിനു പിന്നില്‍ മതഭീകരതയാണെന്നും ചില സംഘടനകള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: