അടൂര്‍: അമേരിക്കന്‍ മലയാളികളിലെ ശ്രദ്ധേയനയ എഴുത്തു കാരനും , സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും , ഫൊക്കാന നേതാവുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ നൊമ്പരങ്ങളുടെ പുസ്തകം ‘2024 മാര്‍ച്ച് 24 ന് വൈകുന്നേരം അടൂര്‍ ന്യൂ ഇന്ദ്ര പ്രസ്ഥ ഹോട്ടലില്‍ ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ പ്രകാശനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ, സാഹിത്യകാരന്‍ പ്രദീപ് പനങ്ങാട് , ഫൊക്കാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും .
ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന്റെ അകാല നിര്യാണത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഇ മലയാളി ഡോട്ട് കോമിലും എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
കഴിഞ്ഞ മുപ്പത് വര്‍ഷമായി അമേരിക്കന്‍ മലയാളി സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സംഘടനാ രംഗത്തും നിറ സാന്നിദ്ധ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. അടൂര്‍ മണക്കാല കോടംവിളയില്‍ സുകുമാരന്‍ ഉണ്ണിത്താന്റേയും ശാന്തമ്മ ഉണ്ണിത്താന്റേയും മകനായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കേരളത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. 1994 അമേരിക്കയില്‍ എത്തിയ ശേഷവും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എഴുത്തിലേക്കും തിരിഞ്ഞു. ഫൊക്കാന ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പി. ആര്‍. ഒ ആയി പ്രവത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഫൊക്കാന പി. ആര്‍. കൂടിയാണ്.
ജീവിതാനുഭവങ്ങളില്‍ നിന്നും അദ്ദേഹം കോറിയിടുന്ന അദ്ദേഹത്തിന്റെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. തന്റെ ഏകാന്ത നിമിഷങ്ങളില്‍ മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നായി തന്റെ എഴുത്തുകള്‍ മാറുന്നു. അമ്മയും, ഭാര്യയുമായിരുന്നു കരുത്ത് ‘ കഴിഞ്ഞ വര്‍ഷം അമ്മയും, പിന്നീട് ഭാര്യയും മരിച്ചത് വലിയ ഷോക്കായി. അമേരിക്കന്‍ ജീവിതത്തില്‍ ഭാര്യയുടെ മരണം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, ഒറ്റപ്പെലുകള്‍ ഒക്കെ തരണം ചെയ്ത കുറിപ്പുകള്‍ ആണ് ഈ പുസ്തകമായി വെളിച്ചം കാണുന്നതെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.അമ്മയെ കുറിച്ച് അച്ഛന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാക്കുവാന്‍ മക്കളായ ശിവ ഉണ്ണിത്താനും വിഷ്ണു ഉണ്ണിത്താനും ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക