ന്യൂദല്‍ഹി: ഭാരതം അതിശയകരമായ സാമ്പത്തിക വളര്‍ച്ചയാണ് നേടുന്നതെന്ന് ക്രിസില്‍ ഇന്ത്യ. ഭാരതത്തിലെ സാമ്പത്തിക വളര്‍ച്ച വിലയിരുത്തുന്ന ഏജന്‍സിയാണ് ക്രെഡിറ്റ് റേറ്റിങ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ്(ക്രിസില്‍).
അടുത്ത സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 6.8 ശതമാനമായിരിക്കുമെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടുന്നു. 2031- ഓടെ ഭാരതം ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നും സമ്പദ് വ്യവസ്ഥ ഏഴ് ട്രില്യണ്‍ ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം 7.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ഈ സമയത്ത് ശരാശരി വളര്‍ച്ചാനിരക്ക് 6.7 ശതമാനമായിരിക്കും. പ്രതിശീര്‍ഷ വരുമാനം 2031- ഓടെ 4,500 ഡോളറായി ഉയര്‍ന്ന് ഇടത്തരം വരുമാനം വിഭാഗത്തിലേക്ക് ഉയരും.
3.6 ട്രില്യണ്‍ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥയായ ഭാരതം, അമേരിക്ക, ചൈന, ജപ്പാന്, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍, ലോകത്തിലെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: