ദേശീയതലത്തില്‍ 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന 3-വര്‍ഷ ബി എസ്സി – ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് പ്രോഗ്രാമിലെ പ്രവേശനത്തിനായി എന്‍.സി.എച്ച്.എം.ജെ.ഇ.ഇ പരീക്ഷയ്ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി’ക്കു വേണ്ടി ‘നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി’യാണ് പരീക്ഷ നടത്തുന്നത്. ബിരുദം നല്‍കുന്നത് ന്യൂഡല്‍ഹി ആസ്ഥാനമായ ജവാഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും. അപേക്ഷിക്കേണ്ട വെബ് അഡ്രസ് : https://exams.nta.ac.in/NCHM.
കേരളത്തില്‍ 4 സ്ഥാപനങ്ങളില്‍ ഈ കോഴ്സിനു ചേരാം. കേന്ദ്രമേഖലയിലെ കോവളം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 298 സീറ്റുണ്ട്. ഫോണ്‍:0471-2480283, www.ihmctkovalam.ac.in)
കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍ സ്റ്റിറ്റിയൂട്ടില് 90 സീറ്റ് (ഫോണ്‍: 10495-2385861. www.sihmkerala.com)
സ്വകാര്യമേഖലയിലുള്ള മൂന്നാര്‍ കേറ്ററിങ് കോളേജില്‍ 120 സീറ്റ് (ഫോണ്‍:94477 46664, www.munnarcateringcollege.edu.in)
സ്വകാര്യമേഖലയിലെത്തന്നെ വയനാട് ലക്കിടി ഓറിയന്റ്റല്‍ സ്കൂളില്‍ 120 സീറ്റ് (ഫോണ്‍: 89439 68943, www.orientalschool.com)
കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള 180 മിനിറ്റ് എന്‍ട്രന്‍സ് പരീക്ഷ മേയ് 11ന് രാവിലെ 9 മുതല്‍ 12 വരെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, മധുര, ചെന്നൈ, കവരത്തി തുടങ്ങി 109 പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. പ്ലസ്ടുവിന് ഏതു ശാഖയില്‍ പഠിച്ചവര്‍ക്കും ഇപ്പോള്‍ 12ല്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: