മാറനല്ലൂര്‍: കോടികളുടെ ക്രമക്കേട് കണ്ടെത്തുകയും മുന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ കുറ്റക്കാരന്ന് ബോധ്യപ്പെടുകയും ചെയ്ത കണ്ടല സഹകരണ ബാങ്കില്‍ ഇനി അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി നിലവില്‍ വരും. റ്റി.197 ാം നമ്പര്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തില്‍ 1969 ലെ കേരള സഹകരണനിയമം വകുപ്പ് 33 പ്രകാരം തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ആണ് നിലവിലുള്ള പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്ത് കണ്ടല, അരുമാളൂര്‍ കുഴിവിളാകം വര്ഷയില് അജിത് കുമാര്‍. ജെ കണ്‍വീനറായും, കാട്ടാക്കട, കഞ്ചിയൂര്‍ക്കോണം ഹൃദ്യയില്‍ കെ.ഉപേന്ദ്രന്, കൊല്ലോട്, കല്ലുമുക്ക് പുത്തന്‍വീട് ഗീതത്തില്‍ സുരേഷ്കുമാര്‍, എന്നിവര്‍ അംഗങ്ങളായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് ഇറക്കിയത്.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി 2024 ആഗസ്റ്റ് 31 വരെ ആയിരിക്കുന്നതാണ് എന്നും ഉത്തരവില്‍ ഉണ്ട്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സംഘം നിയമാവലിക്കും അനുസൃതമായി ഭരണനിര്‍വഹണം നടത്തേണ്ടതും നല്‍കിയിട്ടുള്ള കാലയളവിനുള്ളില്‍ സംഘത്തില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും, സ്വീകരിച്ച നടപടിക്രമങ്ങള്‍ യഥാസമയം രജിസ്ട്രാര്‍ ആഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ് എന്നും പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്റര്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് ചാര്‍ജ്ജ് കൈമാറി വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ് എന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: