Categories: KeralaErnakulam

ആലുവ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ 2 പേര്‍ അറസ്റ്റില്‍; വാഹനം വാടകയ്‌ക്ക് എടുത്തത് എഎസ്‌ഐ

Published by

ആലുവ: ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അന്‍ വര്‍ എന്നിവരാണ് പിടിയിലായത്. യുവാക്കളെ തട്ടിക്കൊണ്ടു പോകാന്‍ വാഹനം സംഘടിപ്പിച്ചത് ഇവര്‍ ഇരുവരുമാണെന്ന് പൊലീസ് പറഞ്ഞു. ഗൂഡാലോചനയിലും ഇവര്‍ പങ്കാളികളാണ്.

പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ വാഹനം വാടകയ്‌ക്ക് എടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്‌ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു.വിദേശത്ത് നിന്നും എത്തിയ സുഹൃത്തിന് ഉപയോഗിക്കാനാണ് കാര്‍ വാടകക്കെടുത്ത് നല്‍കിയതെന്നും ഈ കാര്‍ എങ്ങനെ പ്രതികള്‍ക്ക് കിട്ടിയെന്നറിയില്ലെന്നുമാണ് എഎസ്‌ഐയുടെ വിശദീകരണം.

നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസിന് സൂചന കിട്ടി.

കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്നു പേരെ തട്ടിക്കൊണ്ടുപോയത്. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ട് പോകലിന് ഇരയായ മൂന്ന പേരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by