തിരുവനന്തപുരം: വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട എനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നതായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്.തിരിച്ചു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്പര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും എന്റെ മൂലധനമായി കണക്കാക്കുന്നു.
മികച്ച കാലാവസ്ഥയില്‍ വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാല്‍ കരിഞ്ഞു പോകുമെന്നതാണ് കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ക്കുളള ഗുണപാഠം. ചെറിയാന് പറഞ്ഞു.
പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. താല്‍ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള് പ്രദര്‍ശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും. ചെറിയന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: