പല്‍നാഡു(ആന്ധ്രപ്രദേശ്): നിങ്ങളുടെ ജീവന് എനിക്ക് വിലയുള്ളതാണ്, ആന്ധ്രപ്രദേശിലെ പല്നാഡുവില് എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ആവേശത്തോടെ ലൈറ്റ് ടവറിന് മുകളില്‍ കയറിവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രജഗാലം എന്ന പേരില്‍ എന്‍ഡിഎ സംഘടിപ്പിച്ച മഹാറാലിയില്‍ ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
ആള്‍ക്കൂട്ടം ടവറിന് മുകളിലേക്ക് കയറുന്നത് കണ്ട പ്രധാനമന്ത്രി അവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനസേനാ പാര്‍ട്ടി നേതാവും നടനുമായ പവന് കല്യാണ്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് പ്രധാനമന്ത്രി എഴുന്നേല്‍ക്കുകയായിരുന്നു. അവിടെ ഇലക്ട്രിക് വയറുകളുണ്ട്. അപകടമാണിത്. നിങ്ങളോരോരുത്തരുടെയും ജീവന് ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. എന്തെങ്കിലും സംഭവിച്ചാല്‍ അത് എല്ലാവര്ക്കും വേദനയുണ്ടാക്കില്ലേ, അദ്ദേഹം ചോദിച്ചു. അവര്‍ ഇറങ്ങിയതിന് ശേഷമാണ് മോദി ഇരുന്നത്. തുടര്‍ന്ന് പവന് കല്യാണ്‍ പ്രസംഗം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: