ന്യൂദല്‍ഹി: വളറെ കുറഞ്ഞ റണ്‍സിലാണ് ദല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ്(ഡബ്യുപിഎല്‍) ഫൈനലില്‍ നേടിയത്. അതിന്റെ കാരണക്കാരില്‍ പ്രധാനി ശ്രേയങ്ക പാട്ടീല്‍ എന്ന 21കാരിയായ ഭാരത ബൗളറാണ്. 3.3 ഓവറുകള്‍ എറിഞ്ഞ താരം വിട്ടുനല്‍കിയത് വെറും 12 റണ്‍സ്. നേടിയത് നാല് വിക്കറ്റുകള്‍.
ഫൈനലില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദല്‍ഹി ഗംഭീര തുടക്കമാണ് കാഴ്ച്ചവച്ചത്്. നായിക മെഗ് ലാനിങ്ങും ഷെഫാലി വര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏഴ് ഓവറില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 7.1 ഓവറില്‍ ഓസ്ട്രേലിയക്കാരി സോഫീ മോളിന്യെക്സ് ഷെഫാലിയെ പുറത്താക്കി തുടക്കമിട്ടു. 64 റണ്‍സില്‍ മൂന്ന് വിക്കറ്റ് വീണതോടെ ടീം തളര്‍ന്നു.
പിന്നാടാണ് ശ്രേയങ്കയുടെ റോള്‍ വന്നത്. ദല്‍ഹിയെ തലപൊക്കാന്‍ സാധിക്കാത്ത വിധം എറിഞ്ഞു തകര്‍ക്കുന്ന ദൗത്യം ഈ ഓഫ് സ്പിന്നര്‍ ഏറ്റെടുത്തു. നായിക മെഗ് ലാന്നിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ശ്രേയങ്ക, മലയാളിതാരം മിന്നുമണി, അരുന്ധതി റെഡ്ഡി, താനിയ ഭാ്ട്ടിയ എന്നിവരെ പുറത്താക്കി ദല്‍ഹിയുടെ കഥ കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: