കോട്ടയം: അടുത്തിടെ പെേ്രടാളിനും പാചക വാതകത്തിനും മറ്റും വില കുറച്ച കേന്ദ്രസര്‍ക്കാരിന്‌റെ നടപടിയെ വോട്ടര്‍മാരെ പ്രീണിപ്പിക്കാനെന്ന് പരിഹസിച്ച മുഖ്യമന്ത്രി, എല്ലാ സബ്സിഡി ഇനങ്ങളും സപ്ലൈകോ വില്‍പനശാലകളില്‍ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെ പാവങ്ങളെ ദ്രോഹിച്ചാല്‍ തെരഞ്ഞടുപ്പില്‍ തിരിച്ചടി നേരിടുമെന്നതിനാല്‍ ഏതു വിധേനയും സാധനങ്ങളെത്തിക്കാന്‍ ഭക്ഷ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. ഇതിന്‌റെ ഭാഗമായി കഴിഞ്ഞ ദിവസം സപ്ലൈകോ ടെന്‍ഡര്‍ വിളിച്ചു. സര്‍ക്കാരിന്‌റെ അഭ്യര്‍ത്ഥന മാനിച്ച് ചില വിതരണക്കാര്‍ സാധനങ്ങള്‍ നല്‍കാന്‍ തയ്യാറായി. പഞ്ചസാര ഒഴികെയുള്ള സാധനങ്ങള്‍ നല്‍കാമെന്നാണ് അവര്‍ സമ്മതിച്ചത്. തുടര്‍ നടപടികള്‍ യഥാസമയം മുന്നേറിയാല്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ തിരിച്ചെത്തിയേക്കും. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണിത്.
സപ്ലൈകോ സാധനങ്ങളുടെ വില കഴിഞ്ഞമാസം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ചെറിയ വര്‍ധനവ് വരുത്തി നിലനിര്‍ത്തുന്നതല്ലേയെന്നുമായിരുന്നു അന്ന്് ഭക്ഷ്യമന്ത്രി ചോദിച്ചത്. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മിലുള്ള അന്തരം മൂലം സര്‍ക്കാരിന് 525 കോടി രൂപയുടെ ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: