കോട്ടയം: കടമ്പനാട് വില്ലേജ് ഓഫീസര്‍ കൊച്ചുതുണ്ടില്‍ മനോജിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി. അടൂര്‍ താലൂക്കിലെ 13 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്കു മുന്നില്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണിത്. അമിത ജോലിഭാരവും രാഷ്‌ട്രീയ ഇടപെടലുകളുമാണ് മനോജിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാദേശിക സി.പി.എം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് മനോജ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. 14 മണിക്കൂര്‍ വരെ ജോലിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമൊണ്് വില്ലേജ് ഓഫീസര്‍മാര്‍ കളക്ടര്‍ക്കു നല്‍കിയ പരാതിയിലെ മറ്റൊരാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക