Categories: Kerala

കേരളത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് പാടില്ലെന്നതിനെ പരിഹസിച്ച് ടിജി മോഹന്‍ദാസ്; 20ന് പാവറട്ടി തിരുനാൾ, 21ന് ചെങ്ങന്നൂർ സുറിയാനിപ്പള്ളി പെരുനാള്‍….

കേരളത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് നടക്കുന്ന ഏപ്രില്‍ 26 വെള്ളിയാഴ്ച ആയതിനാല്‍ ആ തീയതി മാറ്റണമെന്ന സമസ്തയുടെയും മുസ്ലിംലീഗിന്‍റെയും ആവശ്യങ്ങളെ പരിഹസിച്ച് സാമൂഹ്യനിരീക്ഷകന്‍ ടി.ജി. മോഹന്‍ദാസ്.

Published by

തിരുവനന്തപുരം: കേരളത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നടക്കുന്ന ഏപ്രില്‍ 26 വെള്ളിയാഴ്ച ആയതിനാല്‍ ആ തീയതി മാറ്റണമെന്ന സമസ്തയുടെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങളെ പരിഹസിച്ച് സാമൂഹ്യനിരീക്ഷകന്‍ ടി.ജി. മോഹന്‍ദാസ്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ടി.ജി.മോഹന്‍ദാസ് സമസ്തയെയും ലീഗിനെയും കണക്കിന് പരിഹസിക്കുന്നത്.

ടി.ജി. മോഹന്‍ദാസിന്റെ പോസ്റ്റ് വായിക്കാം:

മോഹന്‍ദാസിന്റെ പോസ്റ്റ് ഇങ്ങിനെയാണ്: “19 ന്റെ തെരഞ്ഞെടുപ്പ് മാറ്റാമോ എന്ന് ഞാൻ കമ്മീഷനോട് ചോദിച്ചു. അങ്ങേര് പറയുന്നു ഒരു രക്ഷയുമില്ല എന്ന്..
20 – പാവറട്ടി വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥ തിരുനാൾ
21 – പ്രദോഷ വ്രതം, ചെങ്ങന്നൂർ പഴയ സുറിയാനിപ്പള്ളി ശ്രാദ്ധപ്പെരുനാൾ.. etc etc
ഒരു ഡേറ്റും ശരിയാവില്ല ”

അന്ന് തൃശൂര്‍ പൂരം ആണ് എന്ന് തുടങ്ങി ഒട്ടേറെ പ്രതികരണങ്ങളാണ് ടി.ജി. മോഹന്‍ദാസിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

പള്ളിയില്‍ പോകേണ്ട ദിവസമായതിനാല്‍ വെള്ളിയാഴ്ച പോളിംഗ് വെച്ചാല്‍ അത്  മുസ്ലിം വോട്ടര്‍മാര്‍ക്ക് അസൗകര്യം സൃഷ്ടിക്കും എന്നതാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ജുമുഅ ദിവസമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും  വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണെന്നാണ് ജമാ അത്തെ ഇസ്ലാമിയും സമസ്തയും മുസ്ലിം ലീഗും എസ് കെ എസ് എസ് എഫും അഭിപ്രായപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക