കോഴിക്കോട്: പുരപ്പുറ സോളാര്‍ മോഷ്ടിച്ച വിദഗ്ധനായ കള്ളനെ സിസിടി ക്യാമറയില്‍ കുടുങ്ങിയതിനാല്‍ പൊലീസ് പൊക്കി. പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ മോഷ്ടിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്.
നെല്ലിക്കോട് പറയരുകണ്ടി വീട്ടില്‍ പി.കെ അനീഷി(39) ആണ് പിടിയിലായത്. പഞ്ചായത്ത് വക കെട്ടിടത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള ലൈറ്റുകളൊന്നും കത്താത്തതിനെ തുടർന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് സോളാര്‍ പാനലുകള്‍ ആരോ മോഷ്ടിച്ചകാര്യം മനസ്സിലായത്.
തുടര്‍ന്ന് കുന്നമംഗലം പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് മനസ്സിലായത്. വിശദമായ അഅന്വേഷണത്തിൽ പ്രതിയെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ പന്തീരാങ്കാവ് ഭാഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുന്‍പും അനീഷ് മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ട്. ടൗണ്‍, കസബ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അബ്ദുല്‍ കലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് വിശോഭ്, പ്രമോദ്, സി.പി.ഒ വിഭിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: