യുഎന്‍ പൊതുസഭയില്‍ ഇസ്ലാം വിരുദ്ധതയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് അവതരിപ്പിച്ച കരടുപ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം 44 രാജ്യങ്ങള്‍ വിട്ടുനിന്നു. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുക്രെയ്ന്, ബ്രിട്ടന് എന്നീ രാജ്യങ്ങളും വിട്ടുനിന്നവയില്‍ പെടുന്നു ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 115 രാജ്യങ്ങള്‍ പാക്കിസ്ഥാന്റെ പ്രമേയത്തിന് അനുകൂലിച്ചു.ചൈനയുടെ പിന്തുണയോടെയായിരുന്നു പാക്ക് പ്രമേയം.
ഓരോ മതങ്ങളുമായി ബന്ധപ്പെട്ട് സമാനമായ പ്രമേയങ്ങള്‍ വരാനുള്ള അവസരമായി ഇത് മാറരുതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് മുന്നറിയിപ്പു നല്കി. ഇത് യു. എന്നിനെ മതപരമായി വിഭജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാം വിരുദ്ധതയെന്ന പ്രശ്നം ഗൗരവമുള്ളതാണ്, എന്നാല്‍ മറ്റ് മതങ്ങളും വിവേചനവും അതിക്രമവും നേരിടുന്നുണ്ട്. ലോകമാകെയുള്ള മതപരമായ വിവേചനം പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: