ഇടുക്കി : മൂന്നാറില്‍ കാട്ടാന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്തവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. രവി, സെന്തില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വനം, വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്.
ആന ആക്രമിക്കാനുളള സാഹചര്യം സൃഷ്ടിച്ചതിനാണ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റിലാണ് സംഭവം.
കട്ടക്കൊമ്പന്‍ 20 മീറ്റര്‍ മാത്രം അകലെ നിന്നാണ് ചിത്രമെടുത്തത്. ആന നില്ക്കുന്ന സ്ഥലം കണ്ടെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: