ഇംഫാൽ: മണിപ്പൂരിലെ ലൈസൻസുള്ള ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവർ തോക്കുകൾ അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിൽ നിക്ഷേപിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുകൾ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെയാണ് സുപ്രധാന നിർദ്ദേശം.
മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 19, 26 തീയതികളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് തൗബൽ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത് പ്രകാരം “തൗബാൽ ജില്ലയിലെ എല്ലാ ലൈസൻസികളും അവരുടെ ലൈസൻസുള്ള ആയുധങ്ങളും വെടിക്കോപ്പുകളും മാർച്ച് 23 ന് മുമ്പ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ നിക്ഷേപിക്കണം, ഇല്ലെങ്കിൽ അവരുടെ ലൈസൻസുള്ള ആയുധങ്ങൾ ജില്ലാ പോലീസ് ഭരണകൂടം കണ്ടുകെട്ടുമെന്നാണ്.
ക്രമസമാധാനം നിലനിർത്തുന്നതിനും ലോക്‌സഭയിലേക്കുള്ള 18-ാമത് പൊതുതിരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മജിസ്ട്രേറ്റുകൾ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കെണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: