കോട്ടയം: സംസ്ഥാനത്തെ 39 സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ (ടി.എച്ച്.എസ്) 3295 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്നു മുതല്‍ ഏപ്രില്‍ 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ച കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നല്‍കുകയാണ് ടെക്നിക്കല്‍ ഹൈസ്കൂളുകളുടെ ലക്ഷ്യം. കൂടുതല്‍ അപേക്ഷകരുള്ള സ്കൂളുകളില്‍ ഏപ്രില്‍ 5നു പ്രവേശനപരീക്ഷ നടത്തും. പരീക്ഷയുടെ ഫലം അന്നു തന്നെ പ്രസിദ്ധീകരിക്കും. ട്യൂഷന് ഫീസില്ല. പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ശ്രീകാര്യം, കുളത്തുപ്പുഴ, എഴുകോണ്‍, ഹരിപ്പാട്, കാവാലം, കൃഷ്ണപുരം, പാമ്പാടി, കുറിച്ചി, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, ചിറ്റൂര്‍, കോക്കൂര്‍, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂര്‍, നെരുവമ്പ്രം, മൊഗ്രാല്‍പുത്തൂര്‍, ചെറുവത്തൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹൈസ്കൂളുകള്‍.
സാധാരണ സ്കൂളുകളിലെ പോലെതന്നെയാണ് പഠനം. കൂടുതലായി സാങ്കേതിക വിഷയങ്ങളിലെ പ്രാക്ടിക്കലും ഉണ്ടാകും.അധ്യയനം മുഖ്യമായും ഇംഗ്ലിഷിലാണ്്. പോളിടെക്നിക് കോളേജ് പ്രവേശനത്തിന് ടി.എച്ച്.എസുകാര്‍ക്ക് 10% സംവരണമുണ്ട്.
വെബ്: www.polyadmission.org/ths.
പ്രതികരിക്കാൻ ഇവിടെ എഴുതുക: