കോട്ടയം: ‘ജീനോം ഇന്ത്യ’യുടെ ഭാഗമായി ജനിതകഗവേഷണത്തിനുവേണ്ടി കേന്ദ്ര ബയോടെക്നോളജി വകുപ്പ് രാജ്യമാകെ 99 ജനസംഖ്യാ വിഭാഗങ്ങളില്‍ നിന്നായി 20,000 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ജനതയുടെ ജനിതക ചരിത്രവും ജനിതക വ്യത്യാസവും കണ്ടെത്തലാണ് ലക്ഷ്യം. വിവിധ രോഗങ്ങള്‍ക്കുള്ള കാരണവും കണ്ടെത്താം. പകുതിയോളം സാമ്പിളുകളുടെ ജനിതകശ്രേണീകരണം പൂര്‍ത്തിയാക്കി. ജനിതക ഡേറ്റാബേസില്‍ കേരളത്തില്‍ നിന്ന്് 7 ജനസംഖ്യാ വിഭാഗങ്ങളില്‍ നിന്നുള്ള് 1,600 പേരുടെ സാമ്പിളുകളുണ്ട്.
രാജ്യത്തെ 20 ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 3 വര്‍ഷം കൊണ്ടാണ് 80 ലക്ഷം ജിബി ഡാറ്റ വരുന്ന സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: