തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിന്റെ യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെറ്റ് ജൂലൈ 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിഎഡ് ആവശ്യമില്ല. ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പരീക്ഷാ ഫീസ് 1,000 രൂപയാണ്. എസ്സി, എസ്ടി, പിഡബ്ല്യൂഡി വിഭാഗത്തിൽപ്പെടുന്നവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.
സെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശം പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട് 5 ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: