ബലാംഗിര്‍(ഛത്തീസ്ഗഡ്): ബിജാപൂര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസൈന്യം ഇന്ദ്രാവതി ഏരിയയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും സുരക്ഷാ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് പേര് രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. സംഭവ സ്ഥലത്തു നിന്ന് തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ ഛത്തീസ്ഗഢില്‍ രണ്ട് മാവോയിസ്റ്റ് ഭീകരര്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. സമീര്‍ എന്ന കടാതി ഹുറ, ഗംഗ കര്തമി(ഗംഗ) എന്നിവരാണ് അറസ്റ്റിലായത്. സുക്മ ജില്ലക്കാരായ ഇരുവരുടെയും തലയ്ക്ക് പോലീസ് ആറ് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. ഇരുവരും 2001ലാണ് സിപിഐ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കടാതി 2014 വരെ ഏരിയ കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്. കോണ്ട ഏരിയ കമ്മിറ്റി അംഗമായിരുന്നു ഗംഗ.
അടുത്തിടെ ബിജാപൂരില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഡിവിഷണല്‍ കമ്മിറ്റി അംഗം സുധാകറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ തലയ്ക്കും 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: