ന്യൂദല്‍ഹി: പ്രസാര്‍ഭാരതി ചെയര്‍മാനായി മുന്‍ ഐഎഎസ് ഓഫീസര്‍ നവനീത് കുമാര്‍ സെഗാളിനെ നിയമിച്ചു. രാഷ്ട്രപതിയുടെ പ്രതിനിധി, ഉപരാഷ്ട്രപതി, പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ എന്നിവരടങ്ങിയ സമിതിയാണ് നവനീത് കുമാറിനെ തെരഞ്ഞെടുത്തത്.
മൂന്നുവര്‍ഷമോ അല്ലെങ്കില്‍ 70 വയസ് തികയുന്നതുവരെയോ ആണ് കാലാവധി. യോഗത്തില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ അധ്യക്ഷത വഹിച്ചു.
പ്രസ്കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് രഞ്ജന്‍ ദേശായ്, വാര്‍ത്തവിതരണ വകുപ്പ് സെക്രട്ടറി സഞ്ജയ് ജെയ്ജു എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1988 ബാച്ച് ഐഎഎസ് ഓഫീസറാണ് നവനീത് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: