തിരുവനന്തപുരം: ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കിയെന്ന് മന്ത്രി എം ബി രാജേഷ് . കള്ളുചെത്ത് മേഖലയിലെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് നിറവേറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് നിയമം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ബോര്‍ഡിന് വിനിയോഗിക്കാന്‍ കഴിയും.
കള്ള് ചെത്തു മേഖലയിലെ കാലത്തിനൊത്ത പരിഷ്കാരം, സുതാര്യത ഉറപ്പാക്കല്‍, എളുപ്പത്തിലുള്ള കാര്യനിര്‍വഹണം, കള്ളുമായി ബന്ധപ്പെട്ട നയരൂപീകരണം, തൊഴിലാളി ക്ഷേമം തുടങ്ങി നിരവധി വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ബോര്‍ഡിനു കഴിയും.യു പി ജോസഫാണ് കേരള കള്ള് വ്യവസായ വികസന ബോര്‍ഡിന്റെ പ്രഥമ അധ്യക്ഷന്‍. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍( മാര്‍ക്കറ്റിംഗ്), കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: