ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വീട്ടില്‍ നിന്നും വോട്ട് ചെയ്യാവുന്ന വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും.ബൂത്തുകളില്‍ ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും.
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 47.1 കോടിയുമാണ്. രാജ്യത്ത് യുവ വോട്ടര്‍മാര്‍ 19.74 കോടിയാണ്.55 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: