കൊല്ലം:’പ്രധാനമന്ത്രി വിളിക്കുകയാണെങ്കില്‍, അതില്‍ വേറെ ദുരുദ്ദേശ്യമൊന്നുമില്ലെങ്കില്‍ പോകുന്നതിന് എന്താ കുഴപ്പം? നിങ്ങളുടെ അഭിനയം എനിക്കിഷ്ടപ്പെട്ടു, നിങ്ങള്‍ പാര്‍ലമെന്റില്‍ വരാന്‍ ആഗ്രഹിച്ചിരുന്നു. നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ക്ഷണിച്ചാല്‍ പോയി ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നാല്‍ അതില്‍ രാഷ്‌ട്രീയം വന്നാല്‍ ആലോചിക്കും’, മുകേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഭക്ഷണവിരുന്നിന് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. മോദിക്കൊപ്പം ഭക്ഷണം കഴിച്ചാല്‍ എന്താണ് തെറ്റെന്ന് ചോദിച്ച മുകേഷ് അതില്‍ രാഷ്‌ട്രീയം വന്നാലാണ് പ്രശ്‌നമെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ അശ്വമേധം പരിപാടിയിലായിരുന്നു പ്രതികരണം.
ഇഡി വരുമെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് ഇഡിയെ ഭയമില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. ‘നികുതി റിട്ടേണ്‍സ് എല്ലാം കൃത്യമാണ്. പിന്നെ പറയാനാകില്ല ഇഡി വന്ന് വര്‍ഷങ്ങളോളം വലിച്ചിഴച്ചിട്ട് അവസാനം മുകേഷ് കുമാറാണെന്ന് തങ്ങള്‍ വിചാരിച്ചുവെന്ന് പറയാമല്ലോ. ഒരു രൂപ പോലും എന്റെ കയ്യില്‍ കണക്കില്‍പ്പെടാത്തതില്ല. ഇതിനുമാത്രം കാശൊന്നും കയ്യിലില്ലെന്നേ. ഇവരൊന്നും പൈസ തരുന്നില്ല. ചെക്കൊക്കെ ബൗണ്‍സായി കുറേക്കാലം. ഇപ്പോഴാണ് മാറ്റം വന്നുതുടങ്ങിയത്.’- മുകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക