കോട്ടയം: കാട്ടാനകളെ തുരത്താൻ വനാതിർത്തിയിൽ പെരുന്തേനീച്ചക്കൂടുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ കർഷകർക്ക് ആശങ്ക. കടിച്ചതിലും വലുതാണോ അളയിലിരിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഫല പ്രദമെന്നു തെളിഞ്ഞതാണ് ഈ പദ്ധതിയെന്ന് വനം വകുപ്പ് പറയുന്നു. വനാതിര്‍ത്തിയില്‍ തേനിച്ചക്കൂടുകള്‍ സ്ഥാപിച്ചാല്‍ പെരുന്തേനീച്ചകളെ ഭയന്ന് ആനകള്‍ ഇറങ്ങില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ കൂടുകൾ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് വൈൽഡ് വാർഡനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
അതിര്‍ത്തിപ്രദേശങ്ങളിലുള്ളവര്‍ കാട്ടാന അടക്കമുള്ള വന്യജീവികളെ ഭയന്ന് ജീവിക്കേണ്ട സാഹചര്യത്തെ നേരിടാന്‍ എല്ലാ വഴികളും ആരായുകയാണ് സര്‍ക്കാര്‍. അങ്ങിനെയാണ് ആഫ്രിക്കന്‍ ആശയം വനംവകുപ്പില്‍ ചര്‍ച്ചയായത്. നിരന്തരമുള്ള കാട്ടാന ആക്രമണം സര്‍ക്കാരിനെതിരെ വലിയ പ്രതിരോധമാണ് സൃഷ്ടിച്ചത്.
എന്നാൽ കരടികളെപ്പോലെ തേൻ ഇഷ്ടമുള്ള വന്യജീവികൾ പെരുന്തേനീച്ച കൂടുകൾ തേടി കാടിറങ്ങുമോയെന്നാണ് കർഷകരുടെ ആശങ്ക. കരടി ശല്യം ഇല്ലാത്ത മേഖലയിലാണ് തേനീച്ച കൂടുകൾ പരഗണിക്കുന്നതെന്നാണ് പറയുന്നതെങ്കിലും തേൻ കൂടുകളിലെ മെഴുക് ഉരുകുന്ന മണം പടർന്നാൽ കരടികൾ എവിടെ നിന്നും എത്തുമെന്നാണ് പഴമക്കാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: