ന്യൂദൽഹി: 1977നു മുന്‍പുള്ള കുടിയേറ്റക്കാരുടെ കാര്യത്തില്‍ വനഭൂമി പട്ടയത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി. ഇതിന്റെ ഭാഗമായുള്ള റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും നടപ്പാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കേന്ദ്രം തയ്യാറായി.
കേരള വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘം കേന്ദ്രമന്ത്രിമാരായ ഭൂപേന്ദര്‍ യാദവ്, അശ്വിനി കുമാര്‍ ചൗബെ എന്നിവരുമായി ഫെബ്രുവരിയില്‍ നടത്തിയ ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം കാര്യങ്ങള്‍ മുന്നോട്ടു നിങ്ങും.
വനഭൂമിയിലെ 1977നു മുന്‍പുള്ള കുടിയേറ്റം ക്രമവല്‍ക്കരിച്ച് 1993ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ചിരുന്നു. എന്നാല്‍ പലരും യഥാസമയം അപേക്ഷ നല്‍കാന്‍ വിട്ടുപോയി. അവര്‍ക്കാണിപ്പോള്‍ കേന്ദ്രാനുമതി അനുഗ്രഹമായത്. പട്ടയം നല്‍കുന്നതിനുള്ള സമിതിയില്‍ ഐ.ആര്‍.ഒയിലെ ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി.ബാലസുബ്രഹ്‌മണ്യമാണ് കേന്ദ്രത്തിന്റെ നോഡല്‍ ഓഫിസര്‍.
കേരള ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ. കൗശികന്‍ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഓഫിസറുമാണ്. പരിവേഷ് പോര്‍ട്ടലില്‍ റവന്യു വകുപ്പ് അപ്‌ലോഡ് ചെയ്തിട്ടുള്ള പട്ടയ അപേക്ഷകള്‍ അംഗീകരിച്ച് ജോയിന്‌റ് വെരിഫിക്കേഷന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: