തിരുവനന്തപുരം: 35 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളും 20 ശതമാനം നായര്‍ വോട്ടുകളും ഒപ്പം മോദിയുടെ വികസനപ്രവര്‍ത്തനങ്ങളോട് അനുഭാവമുള്ള നിഷ്പക്ഷമതികളുടെ വോട്ടുകളും ചേര്‍ത്ത് അനില്‍ ആന്റണിയുടെ വിജയം ഉറപ്പിക്കുന്ന മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പ്രതീക്ഷ വാനോളം. സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ വളര്‍ന്നുവരുന്ന ബിജെപി താല്പര്യത്തെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് മോദി കണക്കുകൂട്ടുന്നു. അതിനാലാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞുള്ള ആദ്യ കേരളാ സന്ദര്‍ശനം പത്തനംതിട്ടയില്‍ നിന്നു തുടങ്ങാന്‍ മോദി തീരുമാനിച്ചത്.
കേരളത്തില്‍ ഒരു പുതിയ സമവാക്യത്തിനാണ് മോദി ശ്രമിക്കുന്നത്. അതാണ് പത്തനംതിട്ടയില്‍ കാണുന്നത്. പ്രസംഗത്തില്‍ പൂഞ്ഞാറില്‍ പള്ളിവികാരിയെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം മോദി തന്റെ പത്തനംതിട്ട പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞതും ക്രിസ്ത്യന്‍ സമുദായവുമായി ശക്തമായ പാലമിടാന്‍ ശ്രമിക്കുന്ന മോദിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍.കേരളത്തില്‍ ഒരു പള്ളി വികാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്ത കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നും മോദി പ്രസംഗിച്ചപ്പോള്‍ അതിന് സദസ്സില്‍ നിന്നും വലിയ കയ്യടി ഉയര്‍ന്നത് ശ്രദ്ധേയമാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎ നിയമത്തിനോട് പത്തനംതിട്ടയിലെ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേ സമയം മണിപ്പൂര്‍ വിഷയം പത്തനംതിട്ടയിലെ വിശ്വാസികള്‍ക്കിടയില്‍ ഏശിയിട്ടുമില്ല. പിന്നെ 20 ശതമാനം വരുന്ന ശക്തമായ നായര്‍ സമുദായവോട്ടുകളും അനില്‍ ആന്റണിക്ക് പ്രതീക്ഷിക്കുന്നു. ഇതെല്ലാം ചേര്‍ന്നൊരുക്കുന്ന വിജയത്തിനാണ് മോദിയുടെ ശ്രമം.
പത്തനംതിട്ടയില്‍ അനില്‍ ആന്റണി കറുത്ത കുതിരയാകുമെന്ന് നേരത്തെ മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്‍ത്തകനും തന്റെ യുട്യൂബ് ചാനലില്‍ പ്രവചിച്ചിരുന്നു. ആന്റോ ആന്റണിയുടെ ചില നെഗറ്റീവ് വോട്ടുകളും അനില്‍ ആന്റണിക്ക് ഗുണം ചെയ്യുമെന്ന് പി.സി. ജോര്‍ജ്ജും നേരത്തെ സൂചിപ്പിച്ചിരുന്നു.
അനില്‍ ആന്റണി ഒരു ക്രൗഡ് പുള്ളറോ, മാസ് പൊളിറ്റിക്കല്‍ ലീഡറോ അല്ലെങ്കിലും അനില്‍ ആന്റണിയും ദല്‍ഹിയിലെ ക്രിസ്തയ സഭയും തമ്മിലുള്ള അന്തര്‍ധാരയെയും തള്ളിക്കളയാനാവില്ല.
2019ല്‍ സുരേന്ദ്രന് ഉണ്ടാക്കിയത് വലിയ കുതിപ്പിനെയും അനില്‍ ആന്റണി മറികടക്കുമോ?
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന് ഏകദേശം 28.97 ശതമാനം വോട്ടുകള്‍ നേടി. 297,396 വോട്ടുകളാണ് കെ.സുരേന്ദ്രന് നേടിയത്. അന്ന് വിജയിച്ച ആന്റോ ആന്റണി 37.11 ശതമാനം വോട്ടുകള്‍ നേടി. ആകെ 3,80927 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. ഇടത് പക്ഷത്തിന് വേണ്ടി മത്സരിച്ച വീണ ജോര്‍ജ്ജായിരുന്നു രണ്ടാം സ്ഥാനത്ത്. 32.80 ശതമാനം വോട്ട് പിടിച്ച വീണ ജോര്‍ജ്ജ് 3,36,684 വോട്ടുകള്‍ പിടിച്ചു.
2014ല്‍ എം.ടി. രമേശ് ഇവിടെ പിടിച്ചത് 15.95 ശതമാനം മാത്രമാണ്. അന്നും വിജയിച്ച ആന്റോ ആന്റണി 41.19 ശതമാനം വോട്ടുകളാണ് പിടിച്ചത്. 2009ലാകട്ടെ ബിജെപിയുടെ ആര്. രാധാകൃഷ്ണമേനോന് ലഭിച്ചത് വെറും 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ്. അന്നും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആന്റോ ആന്റണി 51.21 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പറഞ്ഞുവരുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ്. അതേ സമയം ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയരുകയുമാണ്. ഇക്കുറി അത് താമര വിരിയുന്നതിലേക്ക് എത്തിച്ചേരുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കെ. സുരേന്ദ്രന് 2019ല്‍ പിടിച്ച 28.97 ശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അനില്‍ ആന്റണി പിടിക്കും എന്നാണ് പൊതുവായ പ്രവചനം. അന്ന് ശബരിമല വിഷയം കഴിഞ്ഞ ഉടനെയായിരുന്നു സുരേന്ദ്രന് അനുകൂലമായ തരംഗം ഉണ്ടായത്. അതുകൊണ്ടാണ് 2014ലെ 15.95 ശതമാനത്തില്‍ നിന്നും 28.97 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ബിജെപിയുടെ ഭാഗധേയം കുതിച്ചുയര്‍ന്നത്. ഇക്കുറി വീണ ജോര്‍ജ്ജുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക് എന്നതും അനില്‍ ആന്റണിയ്ക്ക് അനുകൂല ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: