Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നണികളുടെ പിന്നണിയില്‍; ജനതാ പാര്‍ട്ടി പിറക്കുന്നു

മുന്നണികളുടെ പിന്നണിയില്‍-2

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 16, 2024, 12:54 am IST
in Kerala
അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭം: ഇന്ദിരാ ഭരണത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ ലോക്നായ്ക് ജയപ്രകാശ് നാരായണ്‍ ജനങ്ങള്‍ക്കിടയില്‍

അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭം: ഇന്ദിരാ ഭരണത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ ലോക്നായ്ക് ജയപ്രകാശ് നാരായണ്‍ ജനങ്ങള്‍ക്കിടയില്‍

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റു ചെയ്തും കരുതല്‍ തടങ്കിലാക്കിയും വച്ചിരുന്ന എതിര്‍പക്ഷ നേതാക്കളെ വിട്ടയച്ചു.
അടിയന്തരാവസ്ഥയ്‌ക്ക് കാരണമായതെന്ത് എന്ന് സംശയം പ്രകടിപ്പിച്ചതിനു സമാനമായി ഒരു ചോദ്യം ഉയരുന്നുണ്ട്, ഇവിടെയും. അടിയന്തരാവസ്ഥ ഗുണമായോ ദോഷമായോ? പല അഭിപ്രായങ്ങള്‍ വരും. വിശാലമായി നോക്കിയാല്‍ പക്ഷേ, മൂന്ന് ഗുണമുണ്ടായി: ഒന്ന്, ജനാധിപത്യത്തിന്റെ വിലയറിഞ്ഞു. രണ്ട്: കുടുംബ – ഒറ്റപ്പാര്‍ട്ടി വാഴ്‌ച്ചകള്‍ക്ക് ബദലായി ദേശീയരാഷ്‌ട്രീയം ഒരുങ്ങി. മൂന്ന്: അടിയന്തരാവസ്ഥക്കാലം വിരുദ്ധ ആശയാദര്‍ശക്കാര്‍ക്ക് ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കാനുള്ള സാധ്യതകള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് വിവിധ ജയിലുകളില്‍ വേദിയുണ്ടായി.

അടിയന്തരാവസ്ഥക്കാലത്ത് മുതിര്‍ന്ന നേതാക്കള്‍ പലയിടങ്ങളിലാണ് തടവില്‍ കഴിഞ്ഞിരുന്നതെങ്കിലും തമ്മില്‍ ആശയ വിനിമയത്തിനും കൂടിയാലോചനകള്‍ക്കും ഒരു പരിധിവരെ അവസരമുണ്ടായി. അതിന്റെ ഫലമായി ജയില്‍മോചിതരായപ്പോള്‍ അവര്‍ ഒന്നിച്ചു. ജനസംഘം നേതാക്കളായിരുന്ന എല്‍.കെ. അദ്വാനി ബെംഗളൂരു ജയിലിലായിരുന്നു. മോചനം പ്രഖ്യാപിക്കുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയി ദല്‍ഹിയില്‍ എയിംസ് ആശുപത്രിയില്‍ നടുവിന്റെ കശേരു തെന്നിയതിന് ചികിത്സയിലായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള സമരനായകനായ ജയപ്രകാശ് നാരായണ്‍ തെരഞ്ഞെടുപ്പിന് തയാറായി, ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. അതിലേക്ക് 28 അംഗ ദേശീയ നിര്‍വാഹക സമിതിയംഗങ്ങളെയും പ്രഖ്യാപിച്ചു.

മൊറാര്‍ജി ദേശായിയെ ചെയര്‍മാനാക്കി. ചരണ്‍ സിങ് ആയിരുന്നു വൈസ് ചെയര്‍മാന്‍. നാല് പാര്‍ട്ടികളുടെ സംയോഗമാണ് ജനതാ പാര്‍ട്ടിയായത്. ജനസംഘം, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് (ഒ) എന്നാല്‍ സംഘടനാ കോണ്‍ഗ്രസ്. ഈ നാല് പാര്‍ട്ടികളും ലയിച്ചാണ് ജനതാ പാര്‍ട്ടിയായത്. മധു ലിമായെ, രാം ധന്‍, സുരേന്ദ്ര മോഹന്‍, എല്‍.കെ. അദ്വാനി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി.

ഒരു മുന്നണിക്കപ്പുറം പുതിയൊരു പാര്‍ട്ടിയായാണ് ജനതാ പാര്‍ട്ടി പിറന്നത്. അതേസമയം രാജ്യത്തെ ആദ്യത്തെ മുന്നണിയുമായി. കാഴ്ചപ്പാടിലും ദര്‍ശനത്തിലും വ്യത്യസ്തരായിരുന്നവര്‍ സഖ്യത്തിനപ്പുറത്തേക്ക് ആഴത്തില്‍ ബന്ധം ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ജെപിക്ക്. അതുകൊണ്ടുതന്നെ മുന്നണിയെ ഒറ്റപ്പാര്‍ട്ടിയാക്കി, അതിന് പൊതുചിഹ്നവും കൊടിയും വേണമെന്ന് തീരുമാനിച്ച് അതും പ്രഖ്യാപിച്ചു. ഒരു വലിയ എതിരാളിയെ നേരിടാന്‍ ചെറിയ ശക്തികള്‍ക്ക് വേണ്ടത് മെയ്‌ക്കരുത്തു മാത്രമല്ല, ബുദ്ധിയും യുക്തിയും കൂടിയാണെന്നതാണ് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് ചിന്തിച്ചവര്‍ ആലോചിച്ചത്. മൂന്നു പതിറ്റാണ്ടുമുമ്പ്, 1947ല്‍ ഭാരതജനത നേടിയ സ്വാതന്ത്ര്യത്തിന് കാരണമായ അതേ വികാരമായിരുന്നു നേതാക്കള്‍ക്ക്, ജനങ്ങള്‍ക്കും.

ജയപ്രകാശ് നാരായണ്‍ അടിയന്തരാവസ്ഥക്കാലത്തും ശേഷവും ജനസംഘത്തിനോടും ആര്‍എസ്എസിനോടും കാണിച്ച ആത്മാര്‍ത്ഥതയും ആ സംഘടനകളില്‍ അര്‍പ്പിച്ച വിശ്വാസവും ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ജനതാ പാര്‍ട്ടിയില്‍ ജനസംഘം നേതാക്കള്‍ക്ക് കാര്യമായ പങ്കും അദ്ദേഹം കല്‍പ്പിച്ചു നല്‍കി. അതിന് കാരണം രാജ്യമാണ് പരമ പ്രധാനം എന്ന ആ സംഘടനകളുടെ കാഴ്ചപ്പാടും അതാണ് ശരിയെന്ന ജെപിയുടെ തിരിച്ചറിവും മൂലമായിരുന്നു.

അങ്ങനെ, അടിയന്തരാവസ്ഥക്കാലത്ത് രൂപംകൊടുത്ത ലോക് സംഘര്‍ഷ് സമിതിയുടെ നേതൃസ്ഥാനത്ത് ജെപി നിയോഗിച്ചത് ആര്‍എസ്എസ്-ജനസംഘം പ്രചാരകനായിരുന്ന നാനാജി ദേശ്മുഖിനെ ആയിരുന്നു. മുന്നണി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും നിര്‍ണായകപങ്ക് ജെപി നല്‍കി.

ജെപിയുടെ നേതൃത്വവും വിശ്വസനീയരുടെ നടത്തിപ്പും കൊണ്ട് ജനതാ പാര്‍ട്ടി അതിവേഗം ജനപ്രിയമായി. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭാംഗങ്ങള്‍ രാജിവെച്ച് ജെപിയുടെ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. ഇന്ദിരയുടെ വലംകൈ ആയിരുന്ന, മന്ത്രിസഭയിലെ പട്ടികജാതി നേതാവായിരുന്ന ജഗജീവന്‍ റാം രാജിവെച്ചു. 1946 ലെ ആദ്യ നെഹ്‌റുമന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് ജഗ്ജീവന്‍. ഇന്ദിരയുമായി വഴിപിരിഞ്ഞ് പുതിയ പാര്‍ട്ടിയായി ‘കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി’ (സിഎഫ്ഡി) ഉണ്ടാക്കി എച്ച്.എന്‍. ബഹുഗുണ എന്ന അതിപ്രശസ്ത നേതാവ് (ഹേമവതി നന്ദന്‍ ബഹുഗുണ), നന്ദിനി സത്പതി തുടങ്ങി വലുതും ചെറുതുമായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. സിഎഫ്ഡി വൈകാതെ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു.

അക്കാലത്ത് കേരളം വിളിച്ച മുദ്രാവാക്യം ഇങ്ങനെയായിരുന്നു:
”ജഗജീവന്‍പോയ് ജീവന്‍പോയ്
ബഹുഗുണപോയി ഗുണവും പോയ്
നന്ദിനിപോയി നാണം പോയ്
ഇന്ദിരയാകെ നാറിപ്പോയ്…” അന്നത്തെ രാഷ്‌ട്രീയത്തിന്റെ ആവര്‍ത്തനം പോലെ തോന്നാം ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍.
(തുടരും)

Tags: Narendra ModiModiyude GuaranteeJanata PartyNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

India

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.