കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം മുന്‍ പ്രസിഡന്റും എംഎല്‍എയുമായ അര്ജുന് മോധ്വാദിയയും ബിജെപിയില്‍ ചേര്‍ന്നു. എന്ത് കൊണ്ടാണ് ഈ മാറ്റം. മോധ്വാദിയ പറയുന്നു…
നാല്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം താങ്കള്‍ ഉപേക്ഷിച്ചു. ആ പാര്‍ട്ടി ഹിന്ദുവിരുദ്ധമാണെന്ന് കരുതുന്നത് കൊണ്ടാണോ ഈ തീരുമാനം?
കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധമാണെന്നതില് തര്‍ക്കമില്ല. അത് ജനവിരുദ്ധവുമാണ്. ജനവികാരം എന്തെന്ന് അറിയാത്ത് നേതാക്കളാണ് അതിന്റെ ശാപം. പാര്‍ട്ടി വിടാനുള്ള ഒരുപാട് കാരണങ്ങളില്‍ ഒന്നു മാത്രമാണ് ഹിന്ദുവിരുദ്ധത. അവര്‍ ജനങ്ങളില്‍ നിന്നും അവരുടെ വികാരങ്ങളില്‍ നിന്നും ഏറെ അകലെയാണ്.
ജനവികാരം എന്നാല്‍ ജനങ്ങളുടെ മതവികാരം എന്നാണോ?
എല്ലാ വികാരങ്ങളും. കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്ന ആരും ഇനി ബിജെപിയോടൊപ്പമായിരിക്കും സഞ്ചരിക്കുക. കോണ്‍ഗ്രസിന് അത്തരം ലക്ഷ്യങ്ങളൊന്നുമില്ല.
നേതൃത്വം എന്നാല്‍ രാഹുലോ ഖാര്‍ഗെയോ?
ആരുടെയെങ്കിലും പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും അവര്‍ പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍ നിന്നും അകലെയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തും രാജ്യത്താകെയും പാര്‍ട്ടി തുടര്‍ച്ചയായി തോല്‍ക്കുന്നത്.
ഇത് തിരിച്ചറിയാന്‍ ഇത്ര വൈകിയതെന്താണ്?
ഞാന്‍ ഏറെ കാത്തു. എനിക്ക് കഴിയുന്നത്ര ചെയ്തു. പക്ഷേ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ രാജ്യത്തിന്റെ വികസനത്തിന് വേഗം കൂട്ടി. രാജ്യത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: