കൊല്ലം: കൊവിഡ് കാലഘട്ടത്തില്‍ ഉത്പാദനം നിര്‍ത്തിവെച്ച എന്‍ടിസി മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിലൂടെ ബിഎംഎസ് പോരാട്ടം ഫലം കണ്ടുവെന്ന് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശനന്.
മില്‍ തുറക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രതിനിധികള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഭാഗികമായി നല്കി വന്ന വേതനം പലപ്പോഴും കൃത്യമായി നല്‍കാതിരുന്നതോടെ തൊഴിലാളികളുടെ ജീവിതം വളരെ പ്രയാസകരമായ ഘട്ടത്തില്‍ ബിഎംഎസ് ശക്തമായ ഇടപെടല്‍ നടത്തി.
ലഭിച്ചുകൊണ്ടിരിക്കുന്ന ഭാഗിക വേതനം കൃത്യമായി നല്കുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിനെയും ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെയും കണ്ട് വിഷയം അവതരിപ്പിച്ചു.
ഇതേ തുടര്‍ന്ന് വേതനം കൃത്യമായി ലഭിച്ചു തുടങ്ങി. മില്ലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നിരന്തരം നടത്തി.
ഇക്കഴിഞ്ഞ മാര്‍ച്ച് 7ന് ബിഎംഎസിന്റെ ഒരു പ്രതിനിധി സംഘം അഖിലേന്ത്യ സംഘടനാ സെക്രട്ടറി സുരേന്ദയോടെപ്പം നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചു.
മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കാലതാമസം നേരിടുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് മില്‍ അടച്ചിട്ട കാലഘട്ടം മുതലുള്ള കുടിശിക ശമ്പളം എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി തൊഴിലാളികളുടെ ആനുകൂല്യ വിതരണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂണിയന് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മുംബൈല്‍ മന്ത്രി പിയൂഷ് ഗോയല്‍ ഇന്നലെ നിര്‍വഹിച്ചു.
ബിഎംഎസിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി എന്‍ടിസി മില്ലിന്റെ മുഴുവന്‍ തൊഴിലാളികളുടേയും ആവശ്യം സഫലമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഎംഎസ് അഭിനന്ദിക്കുന്നതായും ശിവജി സുദര്ശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: