ന്യൂദൽഹി: മനുഷ്യ ജീവന് അപകടകാരികള്‍ എന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച 23 ഇനം നായകള്‍ക്ക് ഇനി തദ്ദേശസ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കില്ല. ഇവയുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്.
കേരളത്തിലും വ്യാപകമായുള്ള റോട്ട് വൈലര്‍, അമേരിക്കന്‍ ബുള്‍ഡോഗ് എന്നിവയും ഇക്കൂട്ടത്തില്‍പ്പെടും. നിലവില്‍ ഇവയെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വളര്‍ത്താം. എന്നാല്‍ വന്ധ്യംകരണം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാരകമായ ആക്രമണ സ്വഭാവമുള്ള നായ്‌ക്കളെ നിരോധിക്കുന്നതു പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി നിര്‍ദേശിച്ച ഇനങ്ങളെയാണ് നിരോധിച്ചത്. പിറ്റ് ബള്‍ ടെറിയ ന്‍ , ഡെ ഗോ അര്‍ജന്റീന, വിവിധ ഷെപ്പേഡ് ഡോഗ്‌സ്, വുള്‍ഫ് ഡോഗ് സ് , അകിറ്റ തുടങ്ങിയവയും ലിസ്റ്റിലുണ്ട്.
റോട്ട് വൈലര്‍ നായ കേരളത്തില്‍ പല നായ പ്രേമികളുടെയും കൈവശമുണ്ട്. ജര്‍മനിയിലെ റോട്ട് വൈലറാണ് സ്വദേശം. വളരെ ബുദ്ധിശക്തിയുള്ള ഇവ നല്ലൊരു ചങ്ങാതി കൂടിയാണ് . തന്റെ പരിസരം ജാഗ്രതയോടെ സംരക്ഷിക്കും. എന്നാല്‍ ശരിയാംവണ്ണം പരിചയപ്പെടുത്തിയില്ലെങ്കില്‍ ഇവ അപരിചിതരെ ആക്രമിക്കും. വലിയ കരുത്തുള്ള ഇനമായതിനാല്‍ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണ്. 2017 ല്‍ വയനാട്ടിലെ വൈത്തിരിയില്‍ ഒരു വൃദ്ധയെ കടിച്ചു കൊന്ന ചരിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: