കോട്ടയം: സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഒരു തീര്പ്പുമാകും മുന്‍പേ സംസ്ഥാനമന്ത്രിയുടെ വീമ്പുപറച്ചില്‍. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കോടതിയില്‍ പോയി അര്‍ഹതപ്പെട്ടത് പിടിച്ചു വാങ്ങാന്‍ കേരളത്തിനു കഴിഞ്ഞുവെന്നാണ് മന്ത്രി റോഷി അഗസ്റ്റിന് അവകാശപ്പെട്ടത്.
കേരളത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ച കേസിനെക്കുറിച്ചാണ് മന്ത്രി വസ്തുതാ വിരുദ്ധമായ അവകാശവാദം നടത്തിയത്. കേസില്‍ തീര്പ്പായിട്ടില്ലെന്നിരിക്കെയാണിത്. ഇതുവരെയുള്ള കോടതി നടപടി അനുസരിച്ച് ചട്ടം വിട്ട് ഒരിഞ്ചുപോലും വഴങ്ങില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പാലായില്‍ എല്‍.ഡി.എഫ് നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി . മുന്നിലിരിക്കുന്ന അണികളെ പറ്റിക്കാന്‍ ഏത് അസംബന്ധവും എഴുന്നള്ളിക്കാന്‍ മടിക്കില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പ്രസംഗം.
സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. തന്റെ പാര്‍ട്ടിയിലെ ഒരു മന്ത്രിയായ റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ തലതൊട്ടപ്പനായ ജോസ് കെ.മാണി എം.പി ഒരു പ്രസംഗകനായി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: