ന്യൂദല്‍ഹി: ഭാരതത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്‌ട്ര സഭ. മാനവ വികസന സൂചിക റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. 62.7 വയസ്സായിരുന്നു 2021-ലെ ഭാരതത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 2022ല്‍ ഇത് 67.7 വയസായി ഉയര്‍ന്നു.
മൊത്തം ദേശീയ വരുമാനത്തിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിലും രാജ്യം വന്‍ കുതിപ്പാണ് നടത്തിയത്. പ്രതിശീര്‍ഷ വരുമാനം 6951 ഡോളറായി വര്‍ദ്ധിച്ചു, 12 മാസത്തിനുള്ളില്‍ ഇത് 6.3 ശതമാനമാണ് ഉയര്‍ന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം 12.6 ശതമാനമായി വളര്‍ന്നു.
മാനവ വികസനത്തില്‍ ഭാരതത്തിന്റേത് ശ്രദ്ധേയമായ പുരോഗതിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990 മുതലുള്ള ജനന ആയുര്‍ദൈര്‍ഘ്യം 9.1 വര്‍ഷമായി വര്‍ദ്ധിച്ചു. മൊത്തം ദേശീയ വരുമാനം ഏകദേശം 287 ശതമാനമായി വളര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: