കോട്ടയം: 44 കേന്ദ്ര സര്‍വകലാശാലകളിലും, ഏതാനും സംസ്ഥാന / കല്പിത / സ്വകാര്യ സര്‍വകലാശാലകളിലും അണ്ടര്‍- ഗ്രാജുവേറ്റ് പ്രവേശനത്തിനു പുതിയ രീതിയിലുള്ള പൊതു പരീക്ഷയായ സി.യു.ഇ.ടി-യു.ജിക്ക് (കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ) മേയ് 15 മുതല്‍ 31 വരെ നടക്കും. https:// exams.nta.ac.in/CUET-UG Registration ലിങ്ക് വഴി മാര്‍ച്ച് 26നു വരെ അപേക്ഷിക്കാം. ജൂണ്‍ 30ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ ഇത്തവണത്തെ ശ്രദ്ധേയമാറ്റങ്ങളുണ്ട്.
ഒരാള്‍ക്ക് എഴുതാവുന്ന പേപ്പറുകളുടെ എണ്ണം പത്തില്‍നിന്ന് ആറായി കുറച്ചതാണ് പ്രധാന മാറ്റം. വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് കംപ്യൂട്ടര്‍ ടെസ്റ്റിനു പുറമേ, ആവശ്യമെങ്കില്‍ പേനയും കടലാസും ഉപയോഗിക്കുന്ന ഒ.എം.ആര് ടെസ്റ്റും ഏര്‍പ്പെടുത്തും.
കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ട്. മനാമ, ദോഹ, കുവൈത്ത്, മസ്കറ്റ്, റിയാദ്, ദുബായ്, ഷാര്‍ജ, അബുദാബി, സിംഗപ്പൂര്‍, കൊളംബോ തുടങ്ങി 26 വിദേശകേന്ദ്രങ്ങളുമുണ്ട്. മുന്‍ഗണനയനുസരിച്ച് 4 പരീക്ഷാ കേന്ദ്രങ്ങള്‍ വരെ സൂചിപ്പിക്കാം. സ്ഥിരതാമസമുള്ള സംസ്ഥാനത്തെ കേന്ദ്രമോ, ഇപ്പോഴത്തെ മേല്‍വിലാസത്തിലുള്ള സംസ്ഥാനത്തെ കേന്ദ്രമോ തിരഞ്ഞെടുക്കാം..
ഫീസ് അടച്ചുകഴിയുമ്പോള്‍ അപേക്ഷയുടെ കണ്ഫര്മേഷന് പേജ് കിട്ടും.
12 അഥവ തുല്യപരീക്ഷ ജയിച്ചവര്‍ക്കും ഇപ്പോള്‍ തയാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. 12നു പകരം 3വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയും സ്വീകരിക്കും. പ്രായപരിധിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: