തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണ നീക്കം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് സിഐടിയു.മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണിത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് ഒന്ന് മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാന്‍ ഉത്തരവിട്ടിരുന്നത്.
തുടര്‍ നടപടികള്‍ ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഉണ്ടാകൂ എന്നാണ് സിഐടിയു നേതാക്കള്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ കേരള ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് 20 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചിയിച്ചിരുന്ന സമരം മാറ്റി.
ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ നേരത്തെ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: