കോട്ടയം: ഈസ്റ്റര്‍ദിനത്തില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍. മൂല്യനിര്‍ണയ ക്യാമ്പിലെ അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധിത ഡ്യൂട്ടി നല്‍കുന്നത് ക്രൈസ്തവ വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്നാണ് ആക്ഷേപം.
ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍, ക്യാമ്പ് ഓഫീസര്‍, ഡപ്യൂട്ടി ക്യാമ്പ് ഓഫീസര്‍, ക്യാമ്പ് അസിസ്റ്റന്റ്, സ്‌ക്രിപ്റ്റ് കോഡിംഗ് ഓഫീസര്‍, ടാബുലേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിയമിച്ചിരിക്കുന്ന അദ്ധ്യാപകര്‍ ഈസ്റ്റര്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടിവരും. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ക്രൈസ്തവവിരുദ്ധ സമീപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എ.കെ സി.സി പിതൃവേദി സംഘടനകളാണ് മുഖ്യമായും രംഗത്തുവന്നിട്ടുള്ളത്.
നിര്‍ബന്ധിത ഡ്യൂട്ടി പിന്‍വലിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ നിര്‍ബന്ധിത ഡ്യൂട്ടി ചെയ്യിക്കുന്നതില്‍ സി.പി.എമ്മിലും അമര്‍ഷമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ വിഭാഗങ്ങളെ കരുതിക്കൂട്ടി പ്രകോപിപ്പിക്കരുതെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. വിഷയം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോട്
ആവശ്യപ്പെട്ടതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: