തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. തുടര്‍ച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി.ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സര്‍വകാല റെക്കോര്‍ഡിലെത്തി.
ഇന്നലെ പിക് ടൈമില്‍ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ ,എസിയും ഫാനും ഉള്‍പ്പെടെ ഉപയോഗിക്കുന്നതിലെ വര്‍ധനവാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം. അതിനിടെ വിവിധ സ!ര്‍ക്കാ!ര്‍ വകുപ്പുകള്‍ കെഎസ്ഇബിക്ക് നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
പല വകുപ്പുകളില്‍ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്. വാട്ടര്‍ അതോരിറ്റിയുടെ കുടിശിക കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുടിശിക കിട്ടിയില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: