ലണ്ടന്‍: ഭാരത വിരുദ്ധമായ സിഖ് ഭീകരതക്കെതിരെ ബ്രിട്ടന് ശക്തമായ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഖാലിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധമുള്ള മുന്നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഋഷി സുനാക് സര്‍ക്കാര്‍ മരവിപ്പിച്ചു. പത്തു മില്ല്യണ്‍ പൗണ്ട് (നൂറുകോടിയിലേറെ രൂപ) കണ്ടുകെട്ടുകയും ചെയ്തു. ഭാരതം നിരോധിച്ച സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ 20 കോടി രൂപയും കണ്ടുകെട്ടിയതില്‍ പെടുന്നു.
സിഖ് ഭീകരതയെ ബ്രിട്ടനില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ സുനാക് സര്‍ക്കാര്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചിട്ടുമുണ്ട്. ഭാരത സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ലോക ശാന്തിയും സമാധാനവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് നടപടി. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ഇനി ബ്രിട്ടനില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് ഇത്. കാനഡ, യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ വഴിയുള്ള സംശയകരമായ വന്‍ സാമ്പത്തിക ഇടപാടുകളാണ് പ്രത്യേക ദൗത്യ സംഘം കണ്ടെത്തിയത്. തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബ്രിട്ടനിലെ ഭാരത വിരുദ്ധ പ്രവര്‍ത്തനം തച്ചു തകര്‍ക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: